അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി




അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യ ലഹരിയില്‍ അച്ഛന്‍ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലക്കാട് പുതുക്കാട്ട് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

പുതുക്കാട്ട് സ്വദേശി ജിബിന്‍ ആണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്ന്‍ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കം കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ അച്ഛന്‍ ചാക്കോച്ചനും ജിബിനും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ തമ്മില്‍ മദ്യപാനത്തെചോല്ലി വഴക്ക് പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.

ചുറ്റിക ഉപയോഗിച്ച്‌ തലയ്ക്കടിച്ചാണ് ചാക്കോച്ചന്‍ ജിബിനെ കൊന്നത്. ചാക്കോച്ചനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*