മയക്കുമരുന്ന് നല്‍കി കൂടുതല്‍ പെണ്‍കുട്ടികളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍




മയക്കുമരുന്ന് നല്‍കി കൂടുതല്‍ പെണ്‍കുട്ടികളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയതായി വെളിപ്പെടുത്തല്‍

പാലക്കാട് പട്ടാമ്പിയില്‍ മയക്കുമരുന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു.

മാരകമായ മയക്കുമരുന്ന് നല്‍കി അടിമയാക്കിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് മാതാവ് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

അഭിലാഷ്, നൗഫല്‍ എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇവരുടെ റാക്കറ്റില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഈ പെണ്‍കുട്ടി നല്‍കുന്ന വിവരം.

വിവാഹവാഗ്ദാനം നല്‍കിയും ജോലി നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിക്ക് മാരകമായ മയക്കുമരുന്ന് നല്‍കി അടിമയാക്കിയത്. സമീപവാസികള്‍ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍, സമൂഹിക മാധ്യമങ്ങളില്‍ പരിചയപ്പെട്ടവര്‍ കണ്ടാലറിയുന്നവര്‍ എന്നിവര്‍ക്ക് എതിരെയാണ് അമ്മയുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*