പാലാരിവട്ടം മേല്‍പ്പാലം അഴിമതി: പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലാരിവട്ടം മേല്‍പ്പാലം അഴിമതി: പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച 30 കോണ്‍ക്രീറ്റ് സാമ്പിളുകളില്‍ 80 ശതമാനവും മോശം നിലവാരത്തിലുള്ളതാണെന്ന പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതെന്ന് മുവാറ്റുപുഴ വിജിലന്‍സ് കോടതി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് വിജിലന്‍സ് ജഡ്ജിയുടെ പരാമര്‍ശം.

അതേസമയം, കിറ്റ്കോ മുന്‍ എംഡി സിറിയക് ഡേവിസ്, കണ്‍സട്ടന്റ് ആയിരുന്ന ഷാലിമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കി.

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണര്‍ത്തുന്ന ഗുരുതര കുറ്റകൃത്യമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് വിജിലന്‍സ് കോടതി ജഡ്ജി അറിയിച്ചു. അഴിമതിക്ക് പിന്നിലെ മുഴുവന്‍ കാര്യങ്ങളും വെളിച്ചത്ത് വരാന്‍ വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തില്‍ കണ്ണടയ്ക്കാന്‍ കോടതിക്കാവില്ലെന്ന് വ്യക്തമാക്കി.

പ്രതികളെ കസ്റ്റഡിയില്‍ചോദ്യം ചെയ്യണമെന്ന വിജിലന്‍സിന്റെ ആവശ്യം ന്യായമാണെന്നും അഞ്ചാം തീയതി വരെ കസ്റ്റഡിയില്‍ വിട്ടു കൊണ്ട് കോടതി നിരീക്ഷിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*