പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും; മുഖ്യമന്ത്രി

പാലാരിവട്ടം പാലം പുനര്‍നിര്‍മ്മിക്കും; മുഖ്യമന്ത്രി

പാലാരിവട്ടം പാലം പൂര്‍ണമായും പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലത്തില്‍ വിശദമായ പരിശോധന നടത്തിയ ഇ ശ്രീധരന്‍ തന്നെ പാലത്തിന്റെ പണിയും മേല്‍നോട്ടം വഹിക്കും. ഡിസൈനും എസ്റ്റിമേറ്റും ഇ.ശ്രീധരന്‍ തയ്യാറാക്കും.

പാലത്തിന്റെ ബലക്ഷയത്തെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്.

ഒക്ടോബര്‍ ആദ്യവാരം നിര്‍മ്മാണം തുടങ്ങുമെന്നും ഒരു വര്‍ഷം കൊണ്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നുമാണ് വിവരം. നിര്‍മാണത്തിനും മേല്‍നോട്ടത്തിനും വിദഗ്ധ സമിതികളെ രൂപീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*