പൾസർ സുനി മറുകണ്ടം ചാടിയോ? മൊഴി മാറ്റാനോരുങ്ങി സുനി
പൾസർ സുനി മറുകണ്ടം ചാടിയോ? മൊഴി മാറ്റാനോരുങ്ങി സുനി
കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടു മാറ്റി മുഖ്യപ്രതി പൾസർ സുനി. അന്വേഷണ കാലയളവിൽ താൻ പൊലീസിന് നൽകിയ മൊഴികൾ കണക്കിലെടുക്കരുതെന്ന് സുനി.കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ എറണാകുളം സെഷൻസ് കോടതിയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയിരിക്കുന്നത്.
കേസിൽ മറ്റൊരു പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നിലനിൽക്കെയാണ് മുഖ്യപ്രതി സുനിയുടെ നിലപാടു മാറ്റം.കേസിലെ രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഏതൊക്കെ രേഖകളാണ് വേണ്ടതെന്ന്കൃത്യമായി അറിയിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു.
ഫോറൻസിക് സൈബർ ഉൾപ്പെടെ നിരവധി രേഖകൾ കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതിൽ ഏതൊക്കെ രേഖകൾ ദിലീപിന് നൽകാൻ കഴിയുമെന്ന് അറിയിക്കാൻ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. എന്നാൽ കേസിന്റെ വിചാരണ വൈകിപ്പിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.ഇതിനിടെ ജയിൽമാറ്റം ആവശ്യപ്പെട്ട് മൂന്നാം പ്രീതി മണികണ്ഠൻ സമർപ്പിച്ച ഹർജി സെഷൻസ് കോടതി അംഗീകരിച്ചു.
Leave a Reply
You must be logged in to post a comment.