പാന്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ പകര്‍പ്പ് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

പാന്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. വിവരങ്ങളോടൊപ്പം മൊബൈലിലോ ഇ-മെയിലിലോ ലഭിക്കുന്ന ഒടിപി നല്‍കി 50 രൂപയും അടച്ചാല്‍ പാന്‍ നിങ്ങളുടെ വീട്ടിലെത്തും.

എന്‍എസ്ഡിഎല്‍(NSDL e-gov)വഴിയോ അല്ലെങ്കില്‍ ആദായനികുതി വകുപ്പിന്റെ ഇ ഫയലിങ് പോര്‍ട്ടല്‍വഴിയോ അപേക്ഷിച്ച്‌ പാന്‍ ലഭിച്ചവര്‍ക്കാണ് പകര്‍പ്പ് ലഭിക്കുക. അപേക്ഷ സ്വീകരിച്ച്‌ പാന്‍ അനുവദിക്കാന്‍ രണ്ട് സ്ഥാപനങ്ങളെയാണ് സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ളത്. എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രസ്ട്രക്ചര്‍, യുടിഐ ഇന്‍ഫ്രസ്ട്രക്ചര്‍ ടെക്‌നോളജി സര്‍വീസസ് എന്നീ സ്ഥാപനങ്ങളാണിവ.

പകര്‍പ്പിനായി അപേക്ഷിക്കണമെങ്കില്‍ ഇ-മെയില്‍ ഐഡിയോ മൊബൈല്‍ നമ്പറോ നേരത്തെ നല്‍കിയിട്ടുണ്ടാകണം. ഒടിപി നല്‍കിയാല്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.

പകര്‍പ്പ് ലഭിക്കാന്‍ www.tin-nsdl.com എന്ന സൈറ്റില്‍ പോകുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*