ജീവനക്കാരുടെ മനോഭാവം മാറണം; മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം




ജീവനക്കാരുടെ മനോഭാവം മാറണം; മൂന്ന് റിങ്ങിനുള്ളില്‍ ഫോണെടുക്കണം

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണം വകുപ്പ് നിര്‍ദേശം പുറ ത്തിറക്കി.

പഞ്ചായത്ത് ഡയറക്ടര്‍ എം പി അജിത് കുമാറാണ് ഇത് സംബന്ധിച്ച പുതിയ നിര്‍ദേശം നല്‍കിയത്. ഇനി മുതല്‍ ഫോണ്‍ കോളുകള്‍ മൂന്ന് റിങ്ങിനുള്ളില്‍ എടുക്കണമെന്നാണ് ഒരു നിര്‍ദേശം.

സംസാരിക്കുന്ന ഉദ്യോഗസ്ഥന്‍ ഏറ്റവും സൗമ്യമായ ഭാഷയില്‍ സംസാ രിക്കണം. ഫോണ്‍ എടുക്കുമ്ബോഴും വിളിക്കുമ്ബോഴും ഉദ്യോഗസ്ഥ ന്‍ പേര്, ഓഫീസ്, തസ്തിക ഉള്‍പ്പെടെ സ്വയം പരിചയപ്പെടുത്തണം.

പഞ്ചായത്തുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം, ജീവനക്കാരുടെ മനോഭാവത്തിലെ മാറ്റം എന്നിവ ലക്ഷ്യമിട്ടാണ് പുതിയ നിര്‍ദേശം.
ഫോണ്‍ കട്ടു ചെയ്യുന്നതിന് മുമ്ബ് വേറെ ആര്‍ക്കെങ്കിലും കൈമാറേ ണ്ടതുണ്ടോ എന്ന് വിളിക്കുന്നയാളോട് ചോദിക്കണം.

സംഭാഷണം അവസാനിപ്പിക്കുമ്ബോള്‍ വിളിച്ചയാളോട് നന്ദി പറയ ണമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ പാലിക്കപ്പെടുന്നു ണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല മേലധികാരികള്‍ക്കാണെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*