മലയാളികൾ മറന്നോ പനികൂർക്കയെ??

പണ്ടുകാലങ്ങളിൽ എല്ലാ വീട്ടിലും സമൃദ്ധമായി ഉണ്ടായിരുന്ന പനിക്കൂർക്ക ഇന്ന് വിരളമായി മാറിയിരിയ്ക്കുകയാണ്. ചെറിയ കുഞുങ്ങളുള്ള എല്ലാ വീട്ടിലും നിർബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് പനികൂർക്ക.

കുട്ടികൾക്കുള്ള ഒട്ടുമിക്ക അസുഖങ്ങൾക്കും ഏറെ നല്ല മരുന്നാണ് പനികൂർക്ക. പനി കൂർക്കയും തുളസിയിലയും ഇട്ട്കുട്ടികളെ കുളിപ്പിക്ുന്നത് പതിവായിരുന്നു .

പനിക്കൂർക്ക ഇടിച്ച് പിഴിഞ്ഞ നീരിൽ കൽക്കണ്ടം ചേർത്ത് കൊടുക്കുന്നത് കുട്ടികൾക്കുണ്ടാകുന്ന ചിമ , നീരു വീഴ്ച്ച എന്നിവയടക്കം നിശേഷം മാറ്റുന്നതാണ് .

വാട്ടി ഇടിച്ച് പിഴിഞ്ഞ പനികൂർക്ക നീരിൽ രാസ്നാദി പൊടി തേക്കുന്നത് കുഞ്ഞുങ്ങൾക്ക് പനി വരാതിരിക്കാനും ജലദോഷം വരാതിരിക്കാനും സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*