കുടവയറും അമിതഭാരവും കുറയാന്‍ പപ്പായ

ഈസി ആയി വെയ്റ്റ് കുറയ്ക്കാന്‍ പറ്റിയ ഡയറ്റ് അന്വേഷിക്കുകയാണോ? എങ്കില്‍ ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്താന്‍ ഒട്ടും വൈകേണ്ട. കാലറി കുറഞ്ഞതും ആന്റി ഓക്‌സിഡന്റുകളും ധാതുക്കളും ധാരാളം ഉള്ളതുമായ പപ്പായ ദിവസവും കഴിച്ചാല്‍ ശരീരഭാരവും വയറും വേഗം കുറയ്ക്കാന്‍ സാധിക്കും.

പപ്പായ കഴിക്കുന്നതു കൊണ്ട് പോഷകങ്ങള്‍ എല്ലാം ശരീരത്തിനു ലഭിക്കും. പപ്പായയുടെ കുരുവാണ് ഭാരം കുറയ്ക്കാന്‍ കൂടുതല്‍ സഹായിക്കുന്നത്. ശരീരത്തില്‍ നിന്നു വിഷാംശങ്ങളെ നീക്കി ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ദഹനം എളുപ്പമാക്കാന്‍ ഇതിലെ നാരുകള്‍ സഹായിക്കുന്നു.

ശരീരം അമിതമായി കൊഴുപ്പിനെ വലിച്ചെടുക്കാതെ പപ്പായക്കുരു സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പച്ചയ്‌ക്കോ പേസ്റ്റ് രൂപത്തിലോ പപ്പായക്കുരു കഴിക്കുന്നത് സൗഖ്യമേകും. പപ്പായ ഡയറ്റ് കൃത്യമായ ഇടവേളകളില്‍ പിന്തുടരണം. ഭക്ഷണത്തോടൊപ്പം നിശ്ചിത അളവില്‍ പപ്പായ കഴിക്കാം.

പ്രഭാതഭക്ഷണമായി ഒരു ഗ്ലാസ് സ്‌കിം മില്‍ക്ക് കഴിക്കാം. ഒപ്പം ഒരു വലിയ ബൗള്‍ പപ്പായ സാലഡും. ഇത് പോഷസമ്ബുഷ്ടവും ആരോഗ്യകരവുമാണ്. മുഴുധാന്യങ്ങളും ആവിയില്‍ വേവിച്ച പച്ചക്കറികളും ഉച്ചയ്ക്ക് കഴിക്കാം. ഒപ്പം ഒരു ഗ്ലാസ് പപ്പായ ജ്യൂസും.

പപ്പായ സ്മൂത്തി ആക്കി നട്‌സ് ചേര്‍ത്ത് ലഘുഭക്ഷണമായി പ്രധാനഭക്ഷണത്തിനിടയ്ക്കും കഴിക്കാം. രാത്രിയില്‍ സൂപ്പ് കഴിക്കാം. ഒപ്പം പപ്പായയയും.

ശരീരത്തെ ഡീടോക്‌സ് ചെയ്യാനും ശരീരഭാരം കുറയ്ക്കാനും രണ്ടോ മൂന്നോ മാസം കൂടുമ്ബോള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം പപ്പായ ഡയറ്റ് ശീലിക്കുന്നത് നല്ലതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*