കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി

കുട്ടിയെ ബസില്‍ മറന്ന് മാതാപിതാക്കള്‍ ഇറങ്ങിപ്പോയി. തുടര്‍ന്ന് പേടിച്ച് കരഞ്ഞ കുട്ടിയെ കണ്ടക്ടര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചു.

തൃശൂര്‍- കൊഴിഞ്ഞാമ്പാറ റൂട്ടിലെ ‘അമ്മ’ ബസ്സില്‍ യാത്രചെയ്ത മാതാപിതാക്കളാണ് മകള്‍ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരില്‍ ഇറങ്ങിയത്.

ബസിലിരുന്നു കരഞ്ഞ കുട്ടിയോട് ജീവനക്കാര്‍ കാര്യംതിരക്കിയപ്പോഴാണ് അച്ഛനേയും അമ്മയേയും കാണാനില്ലെന്ന വിവരം അറിഞ്ഞത്. ഇതോടെ കണ്ടക്ടര്‍ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

അതേസമയം ആലത്തൂരിലെത്തിയ മാതാപിതാക്കള്‍ ബസ് ജീവനക്കാരില്‍നിന്ന് വിവരം ലഭിച്ചതോടെ പോലീസ് സ്റ്റേഷനിലെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോയി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment