പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍

parasinikadavu rape case ganja use

പറശ്ശിനിക്കടവില്‍ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് പീഡനത്തിന് കഞ്ചാവ് നല്‍കിയിരുന്നതായി കണ്ടെത്തല്‍

കണ്ണൂര്‍: പറശ്ശിനിക്കടവില്‍ പീഡനത്തിനിരയായ സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പോലീസിന്‍റെ നിഗമനം. കണ്ണൂര്‍ ജില്ലയിലെ സമാനമായ കേസുകളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസ് കണ്ടെത്തിയത്.

പറശ്ശിനിക്കടവ് പീഡനത്തിനു ഇരയായ ചില പെണ്‍കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഈ കുട്ടികള്‍ പഠിച്ചിരുന്ന സ്കൂളിലെ പത്തോളം വിദ്യാര്‍ത്ഥിനികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

പീഡനങ്ങള്‍ക്കിരയായ പെണ്‍കുട്ടികളേയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരുമായും നടത്തിയ കൂടിക്കാഴ്ച്ചയിലൂടെയാണ് നടത്തിയ സര്‍വ്വെയിലാണ് ഗുരുതരമായ വിവരങ്ങള്‍ കണ്ടെത്തിയത്.

പണവും സ്മാര്‍ട്ട്‌ ഫോണും ലഹരി വസ്തുക്കളും നല്‍കിയാണ്‌ വലയിലകപ്പെട്ട പെണ്‍കുട്ടികളെ പീഡിപ്പിചിരുന്നത്. കണ്ണപുരം സ്റ്റേഷനിലെ വനിതാ സി പി ഓ ദീപയുടെ നേതൃത്വത്തിലാണ് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നടത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment