താന്‍ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്ന് ദിലീപ്!

ഈ വര്‍ഷം ദിലീപ് നായകനായി അഭിനയിച്ച മൂന്നാമത്തെ സിനിമയാണ് നവംബര്‍ പതിനഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയത്.ദിലീപ് കള്ളന്റെ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയോടെയാണ് ചിത്രമെത്തിയത്. എസ്എല്‍പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്.

സിനിമയുടെ വിശേഷങ്ങളുമായി ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. താന്‍ കോപ്പി അടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു താരം ഉത്തരം പറഞ്ഞത്. ഇത് മാത്രമല്ല രസകരമായ ഒത്തിരി കാര്യങ്ങള്‍ വേറെയും അഭിമുഖത്തില്‍ ഉണ്ട്.

ഉണ്ടെന്നാണ് ദിലീപിന്റെ ഉത്തരം. ഞാന്‍ മഹാരാജാസില്‍ ബിഎ യ്ക്ക് പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ മൂന്ന് വര്‍ഷമുള്ള കോഴ്‌സില്‍ മൂന്ന് ദിവസമേ കേറിയിട്ടുള്ളു. എപ്പോഴും കോമഡിയും മിമിക്രിയുമായിട്ട് നടക്കുകയാണ്. പക്ഷെ പരീക്ഷ എഴുതാന്‍ ഞാന്‍ വരും. ഒരുപാട് ഫ്രണ്ട്‌സ് ഉണ്ട്.അവരൊക്കെ ഏതൊക്കെ ക്ലാസിലാണ് എന്നൊന്നുമില്ല. പരീക്ഷയ്ക്ക് എല്ലാവരും വരും. ക്ലാസില്‍ അപൂര്‍വ്വം ആളുകള്‍ കയറും. പഠിക്കേണ്ടവര്‍ക്ക് പഠിക്കാം. നല്ല കോളേജാണ്. ഹൃദയബന്ധങ്ങള്‍ ഉണ്ടാവണമെങ്കില്‍ മഹാരാജാസില്‍ പഠിക്കണമെന്നാണ്. പരീക്ഷ ഹോളില്‍ ചോദ്യപേപ്പര്‍ കിട്ടുന്നു. ഞാനും എസ് എയും വണ്‍ വേര്‍ഡുമെല്ലാം പഠിച്ചിട്ടാണ് വന്നത്.

വണ്‍ വേര്‍ഡുകള്‍ എഴുതാന്‍ സംശയമായി. ഇതോടെ ചുറ്റും നോക്കി. എന്റെ നോട്ടം ഒരു സുഹൃത്തിന്റെ കണ്ണില്‍ ഉടുക്കി. ഒന്നാമത്തെയും മൂന്നാമത്തെയും ചോദ്യത്തിന് ആംഗ്യ ഭാഷയില്‍ ഉത്തരങ്ങള്‍ അവന്‍ കാണിച്ച് തന്നു. ഞാന്‍ അത് എഴുതി. പരീക്ഷ കഴിഞ്ഞ് ചോദ്യ പേപ്പര്‍ വെച്ച് മാര്‍ക്ക് ചുമ്മാ കൂട്ടി നോക്കുകയായിരുന്നു ഞങ്ങള്‍. അപ്പോഴാണ് അവന്റെ ചോദ്യ പേപ്പറിന് മുകളില്‍ ഇസ്ലാമിക് ഹിസ്റ്ററി എന്നെഴുതിയിരിക്കുന്നത് കണ്ടത്. ഞാന്‍ എക്‌ണോമിക്‌സ് ആയിരുന്നു. ആ ഇരിപ്പ് ഇരുന്നിട്ട് അതിന്നും എന്റെ മനസിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*