ലൈംഗീക ബന്ധത്തിന് തടസ്സമായ കുഞ്ഞിനെ മാതാപിതാക്കള്‍ ശ്വാസം മുട്ടിച്ച് കൊന്നു

രണ്ട് മാസം പ്രായമായ പിഞ്ചു കുഞ്ഞ് മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് ബ്രിട്ടന്‍ കോടതി. കുഞ്ഞ് ലൈംഗീക ബന്ധത്തിന് തടസ്സമാണെന്ന് തോന്നിയ മാതാപിതാക്കള്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.

ലണ്ടനിലാണ് സംഭവം. ലൂക്ക് മോര്‍ഗന്‍ (26), ഭാര്യ എമ്മ കോള്‍ (22) എന്നിവരെയാണ് സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2014 ഏപ്രില്‍ 19നാണ് ടെയ്ലര്‍ മോര്‍ഗന്‍ എന്ന കുഞ്ഞ് കൊല്ലപ്പെട്ടത്.

ഫ്ളാറ്റില്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടവേ കുഞ്ഞ് കരഞ്ഞതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. തലയിണ ഉപയോഗിച്ച് മൂക്കും വായും ബലത്തില്‍ അമര്‍ത്തിയപ്പോള്‍ കുഞ്ഞിന്റെ വാരിയെല്ലുകള്‍ വരെ ഒടിഞ്ഞു.

ആസ്വാഭാവിക മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇതോടെയാണ് പോലീസ് നടപടിയെടുത്തത്. പ്രതികളുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment