ഇന്ത്യന്‍ വ്യോമസേനയോട് ആദരമായി നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍
ഇന്ത്യന്‍ വ്യോമസേനയോട് ആദരമായി നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍
ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആദരസൂചകം നവജാത ശിശുവിന് മിറാഷ് എന്ന് പേരിട്ട് രക്ഷിതാക്കള്‍. അജ്മീര്‍ സ്വദേശിയായ എ.എ റാത്തോഡാണ് മകന് മിറാഷ് റാത്തോഡ് എന്ന് പേരിട്ടിരിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടി നല്‍കി ഇന്ത്യന്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് ആദരമര്‍പ്പിച്ചാണ് ഇത്തരമൊരു തീരുമാനമെന്ന് രക്ഷിതാക്കള്‍ പ്രതികരിച്ചു.
റാത്തോഡ് പറഞ്ഞതിങ്ങനെ, ഇന്ത്യന്‍ വ്യോമസേന നടത്തിയ മറക്കാനാകാത്ത തിരിച്ചടിയുടെ ഓര്‍മയ്ക്കായി ഞങ്ങള്‍ അവന് മിറാഷ് എന്ന് പേരിട്ടു. അതിന് ചുക്കാന്‍ പിടിച്ച മിറാഷ് പോര്‍വിമാനങ്ങളായിരുന്നല്ലോ. വലുതാകുമ്പോള്‍ അവന്‍ സുരക്ഷാസേനയില്‍ അംഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വ്യോമസേന പാക് അധീന കശ്മീരിലും പാക് പ്രവിശ്യയിലുമുള്ള മൂന്ന് ജെയ്‌ഷേ മുഹമ്മദ് ഭീകര കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍തത്ത്.
ഇന്ത്യയുടെ വജ്രായുധം എന്നറിയപ്പെടുന്ന 12 മിറാഷ്-2000 വിമാനങ്ങളായിരുന്നു ഈ ദൗത്യത്തിന് പുറപ്പെട്ടത്. സംഭവത്തില്‍ മുന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Leave a Reply