Thrissur Kaipamangalam News l ചോരകുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
ചോരകുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍ Thrissur kaipamangalam news
Thrissur kaipamangalam news ക്രൂരതയുടെ മറ്റൊരു നേര്‍കാഴ്ച കൂടി. നൊന്തുപെറ്റ തന്‍റെ ചോരകുഞ്ഞിനെ ഭര്‍ത്താവിന്‍റെ സഹായത്തോടെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച ദമ്പതികള്‍ പോലീസ് പിടിയിലായി. കുട്ടിയെ കുറുക്കനോ പട്ടിയോ കടിച്ചുകൊണ്ട് പോകുമല്ലോ എന്ന പ്രതീക്ഷയിലാണ് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതെന്ന ദമ്പതികളുടെ മൊഴി കേട്ട് പോലീസുകാര്‍ പോലും ഞെട്ടി.
ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!
തൃശൂര്‍ കൈപ്പമംഗലത്താണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചെന്ത്രാപ്പിന്നി സ്വദേശികളായ എഴാവ തറ വീട്ടില്‍ സുമതിയും ഇവരുടെ ഭര്‍ത്താവ് അനില്‍ കുമാറുമാണ് പോലീസിന്‍റെ പിടിയിലായത്. ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുട്ടിയുടെ നിലവിളികേട്ട അയല്‍വാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
വിശ്വാസികളായ യുവതികള്‍ ശബരിമലയില്‍ എത്തില്ല; കാരണം ഇതാണ്
പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആദ്യമൊന്നും ഇവര്‍ കുറ്റം സമ്മതിച്ചിരുന്നില്ല. ദമ്പതികളുടെ മോഴികളിലെ വൈരുദ്ധ്യമാണ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസിന് പ്രേരണയായത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. കുട്ടിയെ ഉടന്‍ തന്നെ പോലീസ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ പിന്നീട് മുളംകുന്നത്ത് കാവിലുള്ള ശിശു ഭവനിലേക്ക് മാറ്റി. ദുരഭിമാനം ഭയന്നാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
Leave a Reply