പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍

പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍

പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍; ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന രീതിയിൽ വീഡിയോ പ്രചരിച്ചു, യഥാർത്ഥത്തിൽ അത് ആശുപത്രി അധികൃതരുടെ അനാസ്ഥയായിരുന്നു; സംഭവമിങ്ങനെ :-

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിക്ക് ഡോക്ടര്‍ക്ക് പകരം ആശുപത്രി ജീവനക്കാരന്‍ തുന്നലിടുന്ന വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. നാല്‍പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മൊബൈല്‍ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.

അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതിയെ ജീവനക്കാരന്‍ രക്ഷപ്പെടുത്തിയെന്ന പേരിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അത് ഗുരുതരമായ വീഴ്ചയാണെന്ന രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ദിണ്ടിഗലിൽ ആണ് സംഭവം.

ഗ്ലൗസ് പോലും ധരിക്കാതെ ജീവനക്കാരന്‍ യുവതിയുടെ മുഖത്തുള്ള മുറിവ് തുന്നിച്ചേര്‍ക്കുന്നതാണ് വീഡിയോ. സംഭവം വിവാദമായതോടെ വീഡിയോ പലയിടത്തുനിന്നും നീക്കി. വിഷയം അന്വേഷിച്ചുവരികയാണെന്നും വീഡിയോയില്‍ രോഗിക്ക് തുന്നലിടുന്നത് ആശുപത്രിയില്‍ സഹായത്തിന് നില്‍ക്കുന്ന ജീവനക്കാരനാണെന്നും ദിണ്ടിഗല്‍ ഹെല്‍ത്ത് ഡിപാര്‍ട്‌മെന്റ് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
പരിക്കേറ്റ് ചികിത്സയ്‌ക്കെത്തിയ യുവതിയ്ക്ക് ഡോക്ടറിന് പകരം തുന്നലിട്ടത് ജീവനക്കാരന്‍ l parikketta yuvathiye chikilsichathu jeevanakkaran l Latest Malayalam News l Kerala News l Malayalam Film News l Rashtrabhumi

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment