പാര്‍വ്വതിയെ നായികയാക്കിയപ്പോള്‍ ഭീഷണി?
പനാജി: ഉയരെ എന്ന തന്റെ സിനിമയില്‍ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കിയപ്പോള്‍ തനിക്ക് ഒരുപാട് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചെന്ന് സംവിധായകന്‍ മനു അശോകന്‍.’നീ തീര്‍ന്നെടാ’ എന്നായിരുന്നു ഒരു സന്ദേശമെന്നും സംവിധായകന്‍ പറഞ്ഞു.
അങ്ങനെ തീരുകയാണെങ്കില്‍ തീരട്ടെ എന്നായിരുന്നു ആ സന്ദേശത്തിനുള്ള തന്റെ മറുപടി. പാര്‍വ്വതിയല്ലാതെ മറ്റാരെയെങ്കിലും ആ വേഷത്തിലേക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ലായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.
ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉയരെയുടെ പ്രദര്‍ശത്തിന് ശേഷം മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മനു അശോകന്‍.
Leave a Reply
You must be logged in to post a comment.