മനേക ഗാന്ധിക്കെതിരെ പാര്‍വതി

‘ഒരു ജില്ലയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനായി ഉപയോഗിച്ചവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നു’- പാര്‍വതി

സ്ഫോടക വസ്തുക നിറച്ച പൈനാപ്പിള്‍ കഴിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ ബിജെപി നേതാവ് മനേക ഗാന്ധിയുടെ പ്രതികരണത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്.

സംഭവം നടന്നത് മലപ്പുറം ജില്ലയിലാണെന്നും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് മലപ്പുറം ജില്ലയെന്നും പ്രത്യേകിച്ചും മൃഗങ്ങളോടുള്ള കാര്യത്തില്‍ എന്നായിരുന്നു മനേക ഗാന്ധിയുടെ ട്വീറ്റ്.

എന്നാല്‍ ജില്ലയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നു എന്നതിൽ പാര്‍വതി ട്വിറ്ററിലൂടെ പ്രതികരിച്ചു.

‘ നീചമായ സ്ഫോടക വസ്തുകളുപയോഗിച്ചികൊണ്ടുള്ള മൃഗങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ത്തേണ്ട ഒന്നാണ്. സംഭവിച്ചതെന്തെന്ന് അറിഞ്ഞ് തകര്‍ന്നുപോയി. പക്ഷേ ഈ സംഭവം ഒരു ജില്ലയ്ക്കെതിരെ വിദ്വേഷ പ്രചരണം നടത്തുന്നതിനായി ഉപയോഗിച്ചവരെ കുറിച്ചോര്‍ത്ത് ലജ്ജ തോന്നുന്നുവെന്ന് പാര്‍വതി കുറിച്ചു.

അതേസമയം മനേക ഗാന്ധിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു’ നേരത്തെയും മലപ്പുറത്ത് വിഷം കൊടുത്ത് നിരവധി പക്ഷികളെയും നായകളെയും കൊന്നിരുന്നു. നാനൂറോളം ജീവികളെയാണ് ഇത്തരത്തില്‍ കൊന്നൊടുക്കിയത്.

സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിന് ഭയമാണെന്നും മേനക ഗാന്ധി പറഞ്ഞു. വനംവകുപ്പ് സെക്രട്ടറിയെ മാറ്റണം. ഉത്തരവാദിത്തമേറ്റെടുത്ത് വനസംരക്ഷണ വകുപ്പ് മന്ത്രി രാജി വെക്കണം.

രാഹുല്‍ ഗാന്ധി ആ പ്രദേശത്തുനിന്നൊക്കെയുളള എംപിയല്ലേ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്തതെന്നും മനേകാ ഗാന്ധി ചോദിച്ചു. ശക്തിയേറിയ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ആനയുടെ മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്നിരുന്നു.

ഒരാഴ്ചത്തെയെങ്കിലും പഴക്കമുള്ള മുറിവിലെ പുഴുക്കളെ ഒഴിവാക്കാനും ഈച്ചശല്യമില്ലാതാക്കാനും വെള്ളത്തില്‍ തുമ്പിയും വായും മുക്കി നില്‍ക്കെയാണ് കാട്ടാന ചരിഞ്ഞത്. സൈലന്റ് വാലി വനമേഖലയില്‍നിന്ന് പുറത്തിറങ്ങിയ ആനയാണിതെന്നാണ് കരുതുന്നത്.’

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*