പാർവതി അമ്മയെ കൊണ്ടുപോകാൻ മകൻ എത്തി

പാർവതി അമ്മയെ കൊണ്ടുപോകാൻ മകൻ എത്തി

ന്യൂ ഡൽഹി : ഗുഡ്ഗാവിൽ താമസിക്കുന്ന സഹോദര പുത്രി ശ്രീവിദ്യയുടെ അടുത്തെത്താൻ കഴിഞ്ഞയാഴ്ച ചെന്നൈയിൽ നിന്നും ഡൽഹിയിലെത്തി ഭാഷയും വഴിയും അറിയാതെ അലഞ്ഞ പാർവതി അമ്മയെ കൂട്ടിക്കൊണ്ടുപോകാൻ മകൻ എത്തി.

പാര്‍വതി അമ്മ പറഞ്ഞതനുസരിച്ച് ഡൽഹി മലയാളി അസോസിയേഷൻ, നോർക്ക തുടങ്ങിയവരുടെയൊക്കെ സഹായത്തോടെ ഡൽഹിയിലും ഗുഡ്ഗാവിലുമൊക്കെ അന്വേഷിച്ച്‌ വിലാസം കണ്ടെത്തിയെങ്കിലും അവിടെ ആരെയും കണ്ടെത്താനായില്ല.

തുടർന്ന് അവരെ വൃദ്ധാശ്രമത്തിൽ പാർപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍വതിയമ്മ നല്‍കിയ വിവരമനുസരിച്ച് മകനെ വിവരമറിയിക്കുകയായിരുന്നു.

ഡി.എം.എ. അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി. ഹരീന്ദ്രൻ ആചാരി, മയൂർ വിഹാർ ഫേസ്-1 ഏരിയ സെക്രട്ടറി ശാന്തകുമാർ, നോർക്ക റൂട്ട്സ് ജോയിന്റ് സെക്രട്ടറി എസ്. ശ്യാം കുമാർ എന്നിവർ ബദർപൂരിലെ ആലി ഗ്രാമത്തിനടുത്തുള്ള ഗൗതംപുരി ഫേസ് 1-ലെ ഗുരു വിശ്രാം വൃദ്ധ് ആശ്രമത്തിൽ താമസിപ്പിച്ചിരുന്ന പാർവതി അമ്മയെ മകൻ മോഹൻദാസിനെ ഏൽപ്പിച്ചു.

ഇന്നലെ തമിഴ് നാട് എക്‌സ്പ്രസ്സിൽ മകനോടൊപ്പം ചെന്നൈക്ക് പോയി. കഴിഞ്ഞ വ്യാഴാഴ്ച്ച ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോയിൽ കയറിയ വയോധികയെ ചാണക്യപുരിയിൽ ഓട്ടോക്കാരൻ ഉപേക്ഷിച്ചതിനെത്തുടർന്നു ചാണക്യപുരി പോലീസ് സ്റ്റേഷനിലെത്തിയ അവർക്ക് ഡൽഹി മലയാളി അസോസിയേഷനും നോർക്കയും സഹായത്തിനെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*