ഫാന്‍സ് അസോസിയേഷന്‍ നല്ലതിനേക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ചെയ്യുന്നു; പാര്‍വതി

ഫാന്‍സ് അസോസിയേഷന്‍ നല്ലതിനേക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ചെയ്യുന്നു; പാര്‍വതി

വിവാദങ്ങളുടെ നായികയാണ് പാര്‍വതി. താരം പറയുന്ന ഏതൊരു വാക്കും ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ് ട്രോളന്മാരും മറ്റ് ഫാന്‍സ് ഗ്രൂപ്പുകളും. എന്നാല്‍ ഇപ്പോള്‍ താരം ഫാന്‍സ് അസോസിയേഷനുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

നടന്‍ ശ്രീനിവാസനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച പാര്‍വതി, ശ്രീനിവാസന്റെ വാക്കുകള്‍ക്ക് യാതൊരു വിലയും ഇല്ല എന്നാണ് പ്രതികരിച്ചത്.

അതുപോലെ തന്നെ ഫെമിനിച്ചി എന്നുള്ള വിളി താന്‍ ഏറെ ഇഷ്ടപ്പെടുന്നു എന്നും അത്തരം വിളി താന്‍ ഏറ്റെടുക്കുകയാണ് എന്നും പാര്‍വതി പറയുന്നു.

അതുപോലെ തന്നെ ഫാന്‍സ് അസോസിയേഷനുകള്‍ നല്ലതിനെക്കാള്‍ ഏറെ മോശം കാര്യങ്ങള്‍ ആണ് ചെയ്യുന്നത് എന്നും പാര്‍വതി പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്.

വാക്കുകള്‍ ഇങ്ങനെ, ‘ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്ന അന്ധമായി ഒരാളെ ഫോളോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്.

ഫാന്‍സ് അസോസിയേഷന്‍ എന്നു പറയുന്ന സംഭവം, പലരും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണ് സംഭവിക്കുന്നത്’- പാര്‍വതി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply