പാര്‍വതി സംവിധായക ആകാന്‍ ഒരുങ്ങുന്നു; ആരാണ് നായകനെന്ന് തുറന്ന് പറഞ്ഞ് താരം

പാര്‍വതി സംവിധായക ആകാന്‍ ഒരുങ്ങുന്നു; ആരാണ് നായകനെന്ന് തുറന്ന് പറഞ്ഞ് താരം

നടി പാര്‍വതി തിരുവോത്ത് ഇനി സംവിധാന മേഖലയിലും ഒന്ന് കൈവെച്ച് നോക്കാന്‍ പോകുകയാണ്. സ്വകാര്യ എഫ്എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ സംവിധായക ആകാന്‍ പോകുന്ന വിവരം തുറന്ന്പറഞ്ഞത്.

താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാമെന്നും പാര്‍വതി പറഞ്ഞു. താനും നടി റിമാ കല്ലിങ്കലും അത്തരമൊരു ചിത്രത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തില്‍ നടന്‍ ആസിഫ് അലിയെ നായകനായി അവതരിപ്പിക്കാനാണ് ഇഷ്ടം.

നായികയായി അവതരിപ്പിക്കാന്‍ ഒരുപാട് പേര്‍ ലിസ്റ്റില്‍ ഉണ്ട്. എന്നാല്‍ ദര്‍ശന രാജേന്ദ്രന്‍, നിമിഷയുമായിരിക്കും തന്റെ ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുകയെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment