പോഷകഗുണമേറും പാഷൻഫ്രൂട്ട്
എന്തൊരു ചന്തമാണ് പാഷൻ ഫ്രൂടിനല്ലേ???? കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് ഫാഷന്‍ ഫ്രൂട്ട് അഥവാ പാഷന് ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന് ഫ്രൂട്ട്.
പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്. രണ്ട് നിറത്തിലുളള പാഷന് ഫ്രൂട്ടുണ്ട്. ചുവപ്പ, മഞ്ഞ നിറത്തിലുണ്ടെങ്കിലും മഞ്ഞയാണ് ജ്യൂസുണ്ടാക്കാന്‍ കൂടുതലായി ഉപയോഗിക്കുന്നത്.
പാഷൻ ഫ്രൂട്ടിൽ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ ബി 2, ഫോലേറ്റ്, കോളിന് എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന് ഫ്രൂട്ട്.
പാഷന് ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് നല്ലൊരു ഒറ്റമൂലി കൂടിയായി പ്രവർത്തിക്കുന്നു. പോഷകസമൃദ്ധമാണ് പാഷൻഫ്രൂട്ടെന്ന ഈ ഇത്തിരി കുഞ്ഞൻ പഴം.
ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന് ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു . ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മര്ദ്ദദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.