ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റിനുള്ളിൽ നിന്നും ഗഞ്ചാവു ചെടികൾ കണ്ടെടുത്തു
ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ എസ്റ്റേറ്റിനുള്ളിൽ നിന്നും ഗഞ്ചാവു ചെടികൾ കണ്ടെടുത്തു

പത്തനാപുരം പാതിരിക്കൽ ചിതൽ വെട്ടി ഭാഗത്തുള്ള കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്തായി ആരോ നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ടു ഗഞ്ചാവ് ചെടികൾ കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും പാർട്ടിയും ചേർന്ന് കണ്ടെത്തി.

ഒരു ചെടി സാമാന്യം നന്നായി വളർന്ന ചെടിയും മറ്റൊരണ്ണം അതിൽ ചെറിയ ചെടിയുമായിരുന്നു. രാവിലെ എസ്റ്റേറ്റി നുള്ളിൽ ജോലിക്കെത്തിയ സ്ത്രീക ളാണ് സംശയം തോന്നി വിവരമറിയി ച്ചത്.

ചെടി കണ്ടു സംശയം തോന്നിയ ഒരു സ്ത്രീ മറ്റുള്ള സ്ത്രീകളെ വിളിച്ചു കാണിച്ചപ്പോൾ അതിൽ ചില സ്ത്രീകൾ അത് തുമ്പ ചെടിയാണെന്ന് പറഞ്ഞ് വെട്ടിക്കളയാൻ പറഞ്ഞു വെങ്കിലും അവിടെ ഉണ്ടായിരുന്ന ഫീൽഡ് സൂപ്പർ വൈസർ വിവരം ഗ്ര്യൂപ്പ് ഏരിയ മാനേജർ അംജത്ത് ഖാനെ അറിയിച്ചു. തുടർന്ന് ഇദ്ദേഹം

കൊല്ലം സ്പേഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദിനു വിവരം നൽകുകയു മായിരുന്നു. ഗഞ്ചാവു ചെടികളിൽ ഒരെണ്ണത്തിനു 172 cm നീളവും രണ്ടാമത്തേ ചെടിക്ക് 112 cm നീളവുമുള്ളതാണ്. ഗഞ്ചാവു ചെടി വളർന്നു നിന്നിരുന്ന സ്ഥലം എസ്റ്റേറ്റി നുള്ളിലെ വളം ഗോഡൗണിനു സമീപ ത്തായിട്ടാണ്.

ഗോഡൗൻ കെട്ടിടത്തിന്റെ മറവിലാ യിട്ടാണ് ഈ ചെടികൾ വളർന്നു നിന്നത് എന്നത് കൊണ്ട് റോഡിലൂടെ പോകുന്നവർക്ക് ഗഞ്ചാവ് ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ കഴിഞ്ഞിരുന്നില്ല.

ഗഞ്ചാവ് ചെടികൾ കണ്ടെടുത്ത സ്ഥലത്തേക്ക് ചില യുവാക്കൾ സ്ഥിരമായി വരാറുണ്ടായിരുന്നു വെന്നും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് ഗഞ്ചാവ് ചെടികൾ നട്ടിരുന്ന സ്ഥലത്തേക്ക് യുവാക്കൾ വെള്ളവും മറ്റും കൊണ്ടു പോകുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചു.

മഴക്കാലമായതിനാൽ ഈ ഭാഗ ത്തേക്ക് ആരും വരാൻ സാധ്യത യില്ലെന്ന് മനസ്സിലാക്കി ഗഞ്ചാവ് ചെടികൾ പാക മാകുന്നതിനായി അവിടെ നിർത്തിയിരുന്നതായാണ് മനസ്സിലാകുന്നത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗഞ്ചാവ് ചെടി നട്ടുവളർത്തിയ ആൾക്കാരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. പ്രതികൾക്കായി അന്യേഷണം ആരംഭിച്ചു. എക്സൈസ് ഇൻസ്പെ ക്ടർ T രാജീവ് പ്രീ:ഓഫീസർ ഉണ്ണി കൃഷ്ണപ്പിള്ള സിവിൽ എക്സൈസ് ഓഫീസറൻമാരായ നിതിൻ, പ്രസാദ്, അഭിലാഷ് വിഷ്ണു അജീഷ് ബാബു എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*