പത്തനാപുരത്ത് മഠത്തിലെ കിണറ്റില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

അഭയാ മോഡല്‍ പത്തനാപുരത്തും; കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കോണ്‍വെന്റിലെ ജീവനക്കാര്‍ കിണറിനു സമീപം രക്തത്തുള്ളികളും വലിച്ചിഴച്ച പാടുകളും കണ്ട് കിണറ്റില്‍ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിണറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.

കോണ്‍വെന്റിലെ മറ്റ് കന്യാസ്ത്രീകളാണ് മരിച്ചത് സിസ്റ്റര്‍ സൂസനാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം കരക്കെത്തിച്ചു. ഇന്നലെ വൈകീട്ട് കന്യാസ്ത്രീയെ ഭക്ഷണം കഴിക്കുന്നിടത്ത് കണ്ടിരുന്നതായി മറ്റ് കന്യാസ്ത്രീകള്‍ മൊഴി നല്‍കി. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply