ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു
ഫെയ്സ്ബുക്ക് പ്രണയം ; വിളിച്ചുവരുത്തിയ കാമുകി അവസാനം പതിനേഴുകാരനെ കയ്യൊഴിഞ്ഞു
പാലക്കാട്: ഫെയ്സ്ബുക്ക് കാമുകിയെത്തേടിയെത്തിയ യുവാവിന് ഒടുവിൽ തുണയായത് കേരളാ പോലീസ്. വിഴിഞ്ഞം സ്വദേശിയായ പതിനേഴുകാരനാണ് കാമുകിയെത്തേടി വടക്കാഞ്ചേരിയിലെത്തിയത്.
എന്നാൽ കാമുകൻ അടുത്തെത്തി എന്ന് മനസ്സിലാക്കിയതോടെ യുവതി കയ്യൊഴിഞ്ഞു.മെസ്സെഞ്ചർ വഴിയായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വളർന്നത്. തന്റെ വീട്ടിലേക്കുള്ള വഴി യുവതി പറഞ്ഞുകൊടുക്കുകയായിരുന്നു.എന്നാൽ കാമുകൻ വീടിനടുത്തെത്തി എന്നു മനസ്സിലാക്കിയതോടെ കാമുകി മൊബൈൽ ഡേറ്റ ഓഫ് ചെയ്തു പോയി.
ഇവരുടെ ഫോൺനമ്പർ പോലും കയ്യിലില്ലാതിരുന്ന കാമുകൻ സമീപവാസികളോട് വിവരം പറഞ്ഞെങ്കിലും അതേ പേരിൽ നിരവധി പെൺകുട്ടികൾ പ്രദേശത്തുണ്ടായിരുന്നതിനാൽ കണ്ടെത്താനായില്ല. ഓട്ടോറിക്ഷയിലാണ് യുവതിയുടെ വീടിനു സമീപം പുതുക്കാട് വരെയെത്തിയത്.അതോടെ കയ്യിൽ കരുതിയിരുന്ന പണവും തീർന്നു.
തുടർന്ന് ഓട്ടോഡ്രൈവർ തന്നെ യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോൾ സുഹൃത്തിനെ കാണാനായി പാലക്കാട് പോകുന്നു എന്നു പറഞ്ഞാണ് യുവാവ് വീട്ടിൽ നിന്നും ഇറങ്ങിയത് എന്ന് അറിയിച്ചു.ശേഷം വീട്ടുകാരെത്തിയപ്പോൾ അവർക്കൊപ്പം വിട്ടയച്ചു.
Leave a Reply