രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങി: ചികിത്സ കിട്ടാതെ രോഗി മരിച്ചു

രോഗിയുമായി ആശുപത്രിയിലെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങി: ചികിത്സ കിട്ടാതെ രോഗി മരിച്ചു

ചികിത്സകിട്ടാതെ രോഗി മരിച്ചതിന് കാരണമായത് ആംബുലന്‍സ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുമായെത്തിയ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതോടെയാണ് രോഗി മരിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ പത്തുമിനിട്ടുസമയമെടുത്തു. ഇതോടെ ചികിത്സ ലഭിക്കാതെ രോഗി മരിക്കുകയായിരുന്നു.

ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ നിന്ന് ട്രെയിനില്‍ യാത്രചെയ്യുന്നിതിനിടെയാണ് ആശാരിയായ ആനന്ദിന് ഹൃദയാഘാതമുണ്ടായത്. ഉടന്‍തന്നെ സഹയാത്രികര്‍ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിയതുകാരണം തുറക്കാന്‍ സമയമെടുത്തു.

കൂടെ ഉള്ളവര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് വാതില്‍ വലിച്ച് തുറന്നപ്പോഴേക്കും ആനന്ദ് മരിച്ചിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ആനന്ദിനെ രക്ഷിക്കാനായില്ലെന്ന് ആംബുലന്‍സിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment