ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി അവസരത്തിനായി എന്തിനും വഴങ്ങുമെന്ന് കരുതരുത്; വെളിപ്പെടുത്തലുമായി പായല്‍ രജ്പുത്

ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി അവസരത്തിനായി എന്തിനും വഴങ്ങുമെന്ന് കരുതരുത്; വെളിപ്പെടുത്തലുമായി പായല്‍ രജ്പുത്

ആര്‍എക്‌സ് 100 എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് പായല്‍ രജ്പുത്. തനിക്ക് സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ലൈംഗിക ഒത്താശയ്ക്ക് നിന്ന് കൊടുത്താല്‍ ബിഗ് ബജറ്റ് ചിത്രങ്ങളില്‍ അവസരം നല്‍കാമെന്ന് ചിലര്‍ തന്നോട് പറഞ്ഞെന്ന് ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ആര്‍എക്‌സ് 100 എന്ന ചിത്രം റിലീസ് ചെയ്തതിന് ശേഷമാണ് തനിക്ക് ഇത്തരം ദുരനുഭവങ്ങള്‍ കൂടുതലായി നേരിടേണ്ടി വന്നതെന്നും പായല്‍ വെളിപ്പെടുത്തി.

ആറന്മുള വള്ളസദ്യയെ കുറിച്ച് കൂടുതല്‍ അറിയാം

ആറന്മുള വള്ളസദ്യ എന്ത്…എങ്ങനെ….എന്തെല്ലാം…എന്നതിനെ കുറിച്ച് കൂടുതല്‍ അറിയാം

Rashtrabhoomi இடுகையிட்ட தேதி: வியாழன், 29 ஆகஸ்ட், 2019

ഞാന്‍ ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്നു കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് വേണ്ടി എന്തിനും വഴങ്ങുമെന്ന് ധരിക്കരുതെന്ന് താരം പറഞ്ഞു. ബോളിവുഡിലും കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടക്കം മുതലെ ഇത്തരം ആവശ്യങ്ങളുമായി എന്നെ സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ല എന്നും പായല്‍ വ്യക്തമാക്കി.

എല്ലാ മേഖലകളിലും ഈ പ്രവണതയുണ്ടെന്നും ചിലര്‍ മാത്രമാണ് അത് തുറന്ന് പറയുന്നതെന്നും താരം പറയുന്നു. ആറ് വര്‍ഷമായി അഭിനയരംഗത്ത് സജീവമായ പായല്‍ ആര്‍എക്‌സ് 100 എന്ന ചിത്രത്തിലെ ചൂടന്‍ രംഗങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം പായലിനെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. തെലുങ്കിന് പുറമെ ഹിന്ദി, പഞ്ചാബി സിനിമകളിലും പായല്‍ അഭിനയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment