കുഞ്ഞോമനക്ക് നൽകാം രുചിയേറും ​ഗോതമ്പ് പായസം

അവധിക്കാലത്ത് കുട്ടികൾക്ക് നൽകാം നല്ല അടിപൊളി ​ഗോതമ്പ് പായസം, രുചിയിലും ആരോ​ഗ്യത്തിലും മുന്നിലാണ് ഈ കിടിലൻ ​ഗോതമ്പ് പായസം.

ഗോതമ്പ് പായസത്തിന് ആവശ്യമുള്ള സാധനങ്ങള്‍

സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150 ഗ്രാം
ശര്‍ക്കര -250 ഗ്രാം
തേങ്ങയുടെ 2 ആം പാല്‍ – 2.5 കപ്പ്
തേങ്ങയുടെ ഒന്നാം പാല്‍ -1 കപ്പ്
ഏലക്കാപൊടി -1 റ്റീസ്പൂണ്‍
ചുക്ക്‌പൊടി -1/2 റ്റീസ്പൂണ്‍
ജീരകപൊടി -1/2 റ്റീസ്പൂണ്‍
കശുവണ്ടി പരിപ്പ്,കിസ്മിസ്സ്
തേങ്ങാകൊത്ത് -5 റ്റീസ്പൂണ്‍
നെയ്യ് -1/2 റ്റീകപ്പ്

പാകം ചെയ്യുന്നവിധം

ഉപയോ​ഗിക്കാനാവശ്യമായ ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കില്‍ 1 മണികൂര്‍ വെള്ളത്തില്‍ ഇട്ട ശേഷം ഉപയോഗിക്കുന്നതാവും നല്ലത്, അപ്പോ പെട്ടെന്ന് വെന്ത് കിട്ടും.എന്നിട്ട് ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക. ഉരുളിയില്‍ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ ഗോതമ്പ് ചേര്‍ത്ത് ഒന്ന് ചെറുതായി വറക്കുക.

അതിന് ശേഷം 1.5 കപ്പ് രണ്ടാം പാല്‍ ചേര്‍ത്ത് ഇളക്കി ഗോതമ്പ് ആ പാലില്‍ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കില്‍ മാത്രം ചേര്‍ക്കുക.രണ്ടാം പാലില്‍ വേവിച്ച് എടുത്താല്‍ രുചി കൂടും. ഗോതമ്പ് വെന്തു വരുമ്പോള്‍ ശര്‍ക്കര പാനി ചേര്‍ത്ത് ഇളക്കി വേവിക്കുക. കുറച്ച് കുറുകാന്‍ തുടങ്ങുമ്പോള്‍ ബാക്കി രണ്ടാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.

കൂടാതെ ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാന്‍ തുടങ്ങുമ്പോള്‍ ഒന്നാം പാല്‍,ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചെര്‍ത്ത് ഇളക്കുക. ഒന്ന് ചെറുതായി തിളച്ച ശേഷം തീ ഓഫ് ചെയ്യാം. പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ തേങ്ങാകൊത്ത്,കശുവണ്ടി പരിപ്പ്,കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. ഗോതമ്പ് പായസം റെഡി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment