Paytm Founder Story l പേ ടി എം സ്ഥാപകനെ ഭീഷണിപ്പെടുത്തി

പേ ടി എം സ്ഥാപകനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച പേർസണൽ സെക്രട്ടറിയും ഭർത്താവും സുഹൃത്തും അറസ്റ്റിൽ Paytm Founder Story

Paytm Founder Storyന്യൂഡൽഹി: പേ ടി എം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി പണം തട്ടാനുള്ള പേർസണൽ സെക്രട്ടറിയുടെ ശ്രമം പാളി. വിജയ് ശേഖർ ശർമയുടെ ലാപ്ടോപ്പിലും, ഫോണിലും, ഓഫിസ് കമ്പ്യൂട്ടറിലുമായി സൂക്ഷിച്ചിരുന്ന സ്വകാര്യ വിവരങ്ങൾ ഇവര്‍ ചോർത്തി.

സോണിയയും മറ്റു രണ്ടു പേരും ചേർന്ന് തന്നോട് 20 കോടി രൂപ ആവശ്യപ്പെട്ടെന്ന വിജയ് ശേഖറിന്റെ പരാതിയിലാണ് വിജയുടെ പഴ്സനൽ സെക്രട്ടറിയായ സോണിയ ധവാൻ, ഭർത്താവ് രൂപക് ജെയിൻ, സഹപ്രവർത്തകൻ ദേവേന്ദർ കുമാർ എന്നിവർ അറസ്റ്റിലായത്.

പത്തു വർഷമായി സോണിയ വിജയ്‌യുടെ പേർസണൽ സെക്രട്ടറിയായി ജോലിചെയ്തു വരികയായിരുന്നു. രണ്ടാം പ്രതിയായ ദേവെന്ദറും കഴിഞ്ഞ 7 വർഷമായി ഇതേ സ്ഥാപനത്തിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലിചെയ്യുന്നയാളാണ്.

വിശ്വസ്തയായ സെക്രട്ടറി എന്ന നിലയിൽ വിജയ്ടെ ഫോണിലും കംപ്യൂട്ടറിലും സൂക്ഷിക്കുന്ന വിവരങ്ങൾ എളുപ്പം ചോർത്തിയെടുത്ത സോണിയ മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് പണം തട്ടാനുള്ള പദ്ധതിതയ്യാറാക്കുകയായിരുന്നു.

അങ്ങനെ സെപ്റ്റംബർ 20 ന് രോഹിത് ചോപ്പാൽ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ വിജയ് ശേഖറിന്റെ സഹോദരനും കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്റുമായ അജയ് ശർമ്മയെ വിളിച്ച് കമ്പനിയുടെ വിലപ്പെട്ട പല വിവരങ്ങളും തങ്ങളുടെ കയ്യിലുണ്ടെന്നും അത് തിരികെ കിട്ടാൻ പണം നൽകണമെന്നും ആവശ്യപ്പെട്ടു.
ഇദ്ദേഹം ഇതിന് വഴങ്ങാതിരുന്നപ്പോൾ വിജയിയെ ഇയാൾ നേരിട്ട് വിളിക്കുകയായിരുന്നു. വിജയിയോട് ഇയാൾ ആവശ്യപ്പെട്ടത് 20 കോടി രൂപയാണ്. ഒടുവിൽ 20 കോടിയിൽ 2 ലക്ഷം നൽകാമെന്ന് സമ്മതിച്ച വിജയ് ആ തുക ഓൺലൈൻ ആയി അയച്ചുകൊടുത്ത ശേഷം എങ്ങിനെയാണ് കമ്പനിയുടെ വിവരങ്ങൾ ലഭിച്ചതെന്ന് പറഞ്ഞാൽ കൂടുതൽ പണം നൽകാം എന്ന് വാഗ്ദാനം ചെയ്തു.

ഇതിൽ വീണ തട്ടിപ്പുകാരൻ സോണിയയും മറ്റു രണ്ട് പേരുമാണ് ഇതിന് പിന്നിൽ എന്ന് വെളിപ്പെടുത്തി. വിജയുടെ പരാതിയിൽ പ്രതികളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്യാനെത്തുമ്പോൾ ഓഫീസിൽ അവരവരുടെ ക്യാബിനുകളിൽ ഒന്നുമറിയാത്തപോലെ ഇരുന്ന് ജോലിചെയ്യുകയായിരുന്നു സോണിയയും, ദേവന്തർ കുമാറും.

രോഹിത് ചോപ്പാൽ എന്ന പേരിൽ വിജയോട് സംസാരിച്ചയാൾ സോണിയയുടെ ഭർത്താവ് രൂപക്ക് ജെയ്‌നിന്റെ സുഹൃത്താണെന്നാണ് പോലീസ് നിഗമനം. കൊൽക്കത്തയിലുണ്ടെന്ന് സംശയിക്കുന്ന ഇയാളെയെയും പിടികൂടാനുള്ള ശ്രമത്തിലാണ് നോയിഡ പോലീസ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*