പഴയ എടിഎം കാര്‍ഡ് വഴിയുള്ള സേവനം എസ്ബിഐ അവസാനിപ്പിക്കുന്നു

എസ്ബിഐ പഴയ മാഗ്നറ്റിക്ക് സ്ട്രിപ്പുള്ള എടിഎം കാര്‍ഡ് വഴിയുള്ള സേവനം അവസാനിപ്പിക്കുന്നു. 2019 ഡിസംബര്‍ 31നകം പഴയ കാര്‍ഡുകള്‍ മാറ്റണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പകരം ചിപ് ഘടിപ്പിച്ച കാര്‍ഡുകള്‍ ലഭിക്കും.

ഓണ്‍ലൈന്‍ വഴിയോ ബാങ്കിന്റെ നിങ്ങളുടെ ശാഖയിലെത്തിയോ പുതിയ കാര്‍ഡിനായി അപേക്ഷിക്കാം. സൗജന്യമായാണ് പുതിയ കാര്‍ഡ് നല്‍കുക. പുതിയ കാര്‍ഡിന് ചാര്‍ജ് ഈടാക്കിയിട്ടുണ്ടെങ്കില്‍ തെളിവുസഹിതം ഇക്കാര്യമറിയിച്ചാല്‍ പണം തിരിച്ചുനല്‍കുമെന്നും എസ്ബിഐ ട്വീറ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply