പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ മേല്‍ശാന്തിയായി പഴയത്ത് മന സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടു. സുമേഷ് നമ്പൂതിരി ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമാണ്. 41 വയസ്സാണ്. ഈ ഒക്ടോബര്‍ 1ന് മേല്‍ശാന്തിയായിചുമതലയേല്‍ക്കും.

ഇദ്ദേഹം ഇത് മൂന്നാം തവണയാണ് മേല്‍ശാന്തിയാകുന്നത്. 2012 ഏപ്രിലിലും 2016 ഒക്ടോബറിലുമാണ് ഇതിനു മുന്‍പ് മേല്‍ശാന്തിയായിരുന്നത്. ആറ് മാസമാണ് മേല്‍ശാന്തിയുടെ കാലാവധി.

മുന്‍പ് രണ്ടു തവണ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ് സുമേഷ് നമ്പൂതിരി. 59 അപേക്ഷകളാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് ലഭിച്ചത്. അതില്‍ 50 പേരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി തിരഞ്ഞെടുക്കപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment