പി സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നു

പി സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍ഡിഎയില്‍ ചേര്‍ന്നു

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളക്കൊപ്പം എത്തിയാണ് ജോര്‍ജ് പ്രഖ്യാപനം നടത്തിയത്.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ 75000 വോട്ടിന് വിജയിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞു. പത്തനംതിട്ടയിലും കോട്ടയത്തും തൃശൂരിലും തിരുവനന്തപുരത്തും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

മോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും അതുകൊണ്ടാണ് ജനപക്ഷം പാര്‍ട്ടി എന്‍ഡിഎയ്‌ക്കൊപ്പം ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply