കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പി.സി ജോർജിനെ തേചൊട്ടിച്ച് റിപ്പബ്ലിക്ക് ടിവി അവതാരിക
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവം ; പി.സി ജോർജിനെ തേചൊട്ടിച്ച് റിപ്പബ്ലിക്ക് ടിവി അവതാരിക
വാർത്താസമ്മേളനത്തിനി ടയിൽ പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വിവാദപരാമർശം നടത്തിയ പി.സി ജോർജ് എം എൽ യെ ചോദ്യം ചെയ്ത് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ചാനൽ അവതാരിക.ചാനൽ ചർച്ചയിൽ പീഡനത്തിനിരയായ കന്യാസ്ത്രീയെക്കുറിച്ച് നടത്തിയ ഹീനമായ പരാമർശത്തിൽ ക്ഷമാപണം നടത്തുന്നുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് പി.സി ജോർജ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത് അവതാരകയെ പ്രകോപിപ്പിച്ചു.
പീഡനത്തിനിരയായ ഒരു സ്ത്രീ ഇത്ര തരംതാണരീതിയിൽ അപമാനിച്ചിട്ട് താങ്കൾക്ക് എങ്ങിനെയാണ് ഇത്തരത്തിൽ ചിരിച്ചുകൊണ്ട് മറുപടി പറയാൻ ധൈര്യപ്പെടുന്നതെന്ന് അവതാരക ചോദിച്ചു.കോട്ടയത്ത് വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ വച്ച് താൻ പറഞ്ഞ കാര്യങ്ങളിൽ നൂറുശതമാനവും ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു.
അവരെ ഒരു കന്യാസ്ത്രീയായി കണക്കാക്കാൻ പറ്റില്ലെന്ന് പറഞ്ഞ ജോർജ് പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നൽകിയതിന്റെ ഉദ്ദേശശുദ്ധി തനിക്ക് മനസിലായിലെന്നും ആവർത്തിച്ചു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട് നിയമ സഭയിൽ എത്തിയ ഒരു എം എൽ എ ആയ താങ്കൾ പീഡനത്തിൽ നിന്നും അതിജീവിച്ചുവരുന്ന ഒരു സ്ത്രീയെ ഇത്തരത്തിൽ അപമാനിച്ചതിന് അവരോട് മാപ്പ് പറഞ്ഞെ മതിയാവൂയെന്ന് അവതാരക രോഷാകുലയായി ആവശ്യപ്പെട്ടെങ്കിലും പി സി ജോർജ് അതൊന്നും കേട്ടതായി ഭാവിച്ചില്ല.
വീഡിയോ കാണാം :
Leave a Reply