ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; സുഖം പ്രാപിക്കുന്നെന്ന് വക്താവ്

ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍; സുഖം പ്രാപിക്കുന്നെന്ന് വക്താവ്

ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ആശുപത്രിയില്‍. മൂത്രാശയ അണുബാധയെ തുടര്‍ന്ന് പാരിസിലെ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച പെലെ സുഖം പ്രാപിക്കുന്നതായി ആശുപത്രി വക്താവ് അറിയിച്ചു.

അണുബാധയെ തുടര്‍ന്ന് കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട പെലെയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാനാകുമെന്നും വക്താവ് അറിയിച്ചു.

നേരത്തെ 2016 റിയോ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെയ്ക്ക് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നില്ല.

പാരിസില്‍ കിലിയന്‍ എംബാപ്പേയ്ക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംബാപ്പേയ്ക്ക് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ആയിരം ഗോള്‍ നേടാന്‍ കഴിയുമെന്ന് പെലെ പരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു.

2014-ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. എഴുപത്തിയെട്ടുകാരനായ പെലെ ആകെ 1025 ഗോള്‍ നേടിയിട്ടുണ്ട്. മൂന്ന് ലോകകപ്പ് കിരീടങ്ങളും പെലെ നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*