പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത റെക്കോർഡ്

പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത റെക്കോർഡ്

പെൻസിൽ തുമ്പിൽ വിസ്മയം തീർത്ത് പാനിപ്ര സ്വദേശിയായ മുഹമ്മദ് അൽത്താഫ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. ഇഗ്നോവിൽ ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയായ അൽത്താഫ് പെൻസിൽ ലെഡിൽ 1 മുതൽ 54 വരെയുള്ള അക്കങ്ങൾ കൊത്തിവച്ചാണ് റെക്കോർഡ് കരസ്ഥമാക്കിയത് .

ഒരു മണിക്കൂര്‍ പതിനൊന്ന് മിനിറ്റ് സമയം എടുത്താണ് ഈ ചെറുപ്പക്കാരൻ പെന്സിൽ ലെഡിൽ വിസ്മയം തീർത്തത്. കോവിഡ് വ്യാപനം തടയുന്നതിനായി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് അൽത്താഫ് പെൻസിൽ കാർവിങിലേക്ക് ശ്രദ്ധ തിരിക്കുന്നത്.

സുഹൃത്തുക്കളുടെയും മറ്റും പേരുകൾ പെൻസിൽ ലെഡിൽ കൊത്തിവെച്ച് ആരംഭിച്ച അൽത്താഫ് വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് കാർവ് ചെയ്തു നൽകിയതിൽ നിന്നാണ് നമ്പർ കാർവിങ് എന്ന റെക്കോർഡിന് കാരണമായ ആശയത്തിലേക്ക് എത്തിയത്. കേരള പെൻസിൽ കാർ വേഴ്സ് അസോസിയേ ഷനിൽ മെമ്പർ ആയത് റെക്കോർഡിലേക്കുള്ള മറ്റൊരു വഴിത്തിരിവായിരുന്നു.

അതീവ ശ്രദ്ധയും സൂക്ഷ്മതയും കൈമുതൽ ആവേണ്ട ഈ കരവിരുത് സ്വയം ആർജ്ജിച്ചാണ് ഈ കലയിലേക്ക് അൽത്താഫ് എത്തിയത് എന്നത് ശ്രദ്ധേയമാണ്. പരാജയങ്ങൾ നേരിട്ടെങ്കിലും തളരാതെ തൻറെ പ്രയാണം തുടർന്നു. ചിത്രരചനക്ക് ഉപയോഗിക്കുന്ന HB, 10B, 12B പെൻസിൽ ആണ് ഈ സൃഷ്ടികൾക്ക് ആയി ഉപയോഗിക്കുന്നത്.

കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് അൽത്താഫിനെ മുന്നോട്ട് നയിക്കുന്നത്. വെറുമൊരു നേരംപോക്ക് എന്ന നിലയിൽ തുടങ്ങിയ കരവിരുത് ഇന്ന് ചെറിയൊരു വരുമാനമാർഗം കൂടിയാണ് അൽത്താഫിന്. പെൻസിൽ ഭ്രാന്തനെന്ന ഇൻസ്റ്റാ പേജിലൂടെ ആവശ്യക്കാർക്ക് അവരുടെ പേരും ചിഹ്നങ്ങളു൦ പെൻസിലിൽ കാർവ് ചെയ്തുകൊടുക്കുന്നു.

പെൻസിൽ കാർവിങ് കൂടാതെ ഫ്രെയിംവർക്ക്, എംബ്രോയ്ഡറി റിംഗ്, മിനിയേച്ചർ ബോട്ടിൽ എന്നിങ്ങനെ വ്യത്യസ്തങ്ങളായ ആശയങ്ങളാണ് ഈ യുവാവ് തന്റെ ഇൻസ്റ്റാ പേജിലൂടെ പങ്കുവയ്ക്കുന്നത്. പാനിപ്ര പരീദ് മൗലവിയുടെയും ഖദീജയുടെയും മകനായ മുഹമ്മദ് അൽത്താഫ് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*