ശക്തമായ മഴ: പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലേര്‍ട്ട്

ശക്തമായ മഴ: പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; ഓറഞ്ച് അലേര്‍ട്ട്

ശക്തമായ മഴയെ തുടര്‍ന്ന് പേപ്പാറ അണക്കെട്ട് നിറഞ്ഞു. ഡാമിലെ ജലനിരപ്പ് 107.2 മീറ്ററായി ഉയര്‍ന്നു. പരമാവധി സംഭരണശേഷിയായ 107.5 മീറ്ററില്‍ എത്തിയാല്‍ ഡാമിന്റെ നാലു ഷട്ടറുകളും തുറക്കുമെന്നു ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.

ഈ സാഹചര്യത്തില്‍ കരമനയാറിന്റെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ ജലനിരപ്പ് 107.25 ആയി ഉയരുകയാണെങ്കില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും.

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment