പെരിയ ഇരട്ട കൊലപാതകം: ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

പെരിയ ഇരട്ട കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി അടക്കം 14 പേരാണ് കേസില്‍ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒന്നാംപ്രതിയും സിപിഎം മുന്‍ ബ്രാഞ്ചു കമ്മിറ്റി അംഗവുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ 14 പ്രതികളില്‍ മൂന്ന് പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply