പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു
പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിക്കൊന്ന കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.

മലപ്പുറം: പ്ലസ് ടു കാലത്ത് സഹപാഠിയായിരുന്ന പെണ്‍കുട്ടിയ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടു ത്തിയ കേസിലെ പ്രതിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ആണ് ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മഞ്ചേരി സബ്ജയിലിൽ റിമാൻഡിൽ കഴിയവെയാണ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കൊതുകുതിരി കഴിച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. തുടർച്ചയായ ശർദ്ദിച്ചതിനെ തുടർന്ന് ജയിലധികൃതർ ഉടൻ തന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

ഇയാൾ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. പ്ലസ്ടുവിന് ദൃശ്യയുടെ സഹപാഠിയായിരുന്ന വിനീഷ് കഴിഞ്ഞ വ്യാഴാഴ്ചയാണ് ദൃശ്യയുടെ വീട്ടിലെത്തി കുത്തിക്കൊന്നത്.

ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രന്‍റെ കട കത്തിച്ച ശേഷം ആണ് പിന്നീട് പതിനഞ്ചു കിലോമീറ്റര്‍ നടന്ന് ദൃശ്യയെ വീട്ടിലെത്തി കുത്തി കൊല പ്പെടുത്തിയത്. ഇത് തടയാൻ ശ്രമിച്ച ദൃശ്യയുടെ അനിജത്തിക്കും പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*