പെരിയ ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന പ്രതി പിടിയില്‍

പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി പിടികൂടി. ഒളിവിലായിരുന്ന എട്ടാം പ്രതി സുബീഷാണ് പിടിയിലായത്. മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് അറസ്റ്റ്.

സുബീഷിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിനിടെയാണ് അറസ്റ്റ്. കൃപേഷും ശരത്ലാലും കൊല്ലപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ സുബീഷ് വിദേശത്തേക്ക് കടന്നിരുന്നു.

സുബീഷിന് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ട്. ഇയാള്‍ കൊലപാതകത്തിന് ശേഷം ഷാര്‍ജയിലേക്കായിരുന്നു കടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment