പെരിയ ഇരട്ടക്കൊലപാതകം: വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

പെരിയ ഇരട്ടക്കൊലപാതകം വ്യക്തിവൈരാഗ്യമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തിനു മുന്‍പുണ്ടായ രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒന്നാം പ്രതി പീതാംബരന്റെ കൈക്ക് പരിക്കേറ്റിരുന്നു. ഇതോടെയാണ് ആക്രമണത്തിന് കാരണം വ്യക്തിവൈരാഗ്യമാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും ഫെബ്രുവരി പതിനേഴിന് രാത്രി എട്ട് മണിയോടെ കല്യോട്ട് കൂരാങ്കര റോഡില്‍ വച്ചാണ് കൊല്ലപ്പെടുന്നത്. തിരിച്ചടിക്കാനായി പ്രതികള്‍ ആസൂത്രണം ചെയ്ത് കാത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ലോക്കല്‍ പൊലീസ് പ്രതികളായ ഏഴുപേരെയും അറസ്റ്റ് ചെയ്ത ശേഷം കേസ് അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*