പരിക്കേറ്റ യുവാവിനെ മൊബൈലില്‍ പകര്‍ത്തി നാട്ടുകാര്‍; രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

പരിക്കേറ്റ യുവാവിനെ മൊബൈലില്‍ പകര്‍ത്തി നാട്ടുകാര്‍; രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

പെരുമ്പാവൂർ: വാഹന അപകടത്തിൽ പരിക്കേറ്റ യുവാവിന് രക്ഷകനായത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ. പെരുമ്പാവൂര്‍ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ. ദീപുവാണ് വാഹനാപകടത്തില്‍ പരിക്കേറ്റ് വഴിയിൽ കിടന്ന യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്.

ഇന്നലെ ഉച്ചക്ക് 12 മണിയോടെ എം സി റോഡിലെ പെരുമ്പാവൂർ പുല്ലുവഴിയിലാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മടങ്ങവേയാണ് റോഡിലെ ആള്‍ക്കൂട്ടം കണ്ടു കാര്യം അന്വേഷിച്ചത്.

അപകടം നടന്ന് മിനിട്ടുകൾ കഴിഞ്ഞിട്ടും പരിക്കേറ്റ് റോഡിൽ വീണ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടിഇന്നവര്‍ തയ്യാറായില്ല. മൊബൈലിൽ ഫോട്ടോ എടുത്തു നിൽക്കുന്നതല്ലാതെ ഇയാളെ രക്ഷിക്കാന്‍ ആരും മുന്നോട്ടു വന്നില്ല.

ആൾക്കൂട്ടത്തെ തള്ളിമാറ്റി റോഡ് ടെസ്റ്റിന് അകമ്പടിയായി പിന്നിൽവന്ന ഒരു രക്ഷകർത്താവിന്റെ കാറിൽ കയറ്റി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. അവസരോചിതമായി പ്രവൃത്തിച്ച മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ.കെ.ദീപുവിനേയും സഹായിച്ച വ്യക്തിയേയും മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ല സേഫ് സ്ക്വാഡ് ഓഫീസേഴ്സ് അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*