കക്കൂസ് മാലിന്യം ഓടയില്‍ തള്ളിയവര്‍ പിടിയില്‍
പൊതു സ്ഥലങ്ങളില്‍ സ്ഥിരമായി കക്കൂസ് മാലിന്യം തള്ളുന്നവര്‍ പോലീസ് പിടിയിലായി . കക്കൂസ് മാലിന്യം തള്ളുന്നു എന്ന പരാതികളെതുടര്‍ന്ന് പോലീസ് നിരീക്ഷണം ശക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി ഒരുമണിക്ക് അറക്കപ്പടി ഓണംകുളം മുസ്ലീം പള്ളിക്ക് സമീപം KL-43-A-5391-ാം നമ്പര്‍ നിസ്സാന്‍ ലോറിയില്‍ കക്കൂസ് മാലിന്യം കൊണ്ടുവന്ന് ഓടയിലേക്ക് കക്കൂസ് മാലിന്യം തള്ളിയ പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തു.
പള്ളുരുത്തി കരയില്‍ കായംകുളത്ത് വീട്ടില്‍ ബഷീറിന്റെ മകന് ഫിറോസ്, മുണ്ടംവേലി സാന്താം കോളനിയില്‍ മേപ്പറമ്പില്‍ വീട്ടില്‍ അഷറഫിന്റെ മകന് സജീര്‍, മട്ടാഞ്ചേരി കരയില്‍ വലിയമാലോത്ത് പറമ്പ് വീട്ടില്‍ ഖാദറിന്റെ മകന് നിയാസ് എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. പിടിച്ചെടുത്ത വാഹനം കോടതിക്ക് കൈമാറി. പ്രിന്‍സിപ്പല്‍ എസ് ഐ ഫൈസലും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.