പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു ; ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു. ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ: പെരുമ്പാവൂർ പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട് കോളേജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തി.വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനിയായ നിമിഷയാണ് കൊല്ലപ്പെട്ടത്.രാവിലെ പത്തേമുക്കാലോടെയാണ് സംഭവം.ആക്രമണത്തിൽ നിമിഷയുടെ പിതാവ് തമ്പിയ്ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
Leave a Reply