സോഷ്യല്‍ മീഡിയയിലെ താരമായി വളര്‍ത്തുനായ; രക്ഷിച്ചത് ഒരു കുടുംബത്തെ
സോഷ്യല്‍ മീഡിയയിലെ താരമായി വളര്‍ത്തുനായ; രക്ഷിച്ചത് ഒരു കുടുംബത്തെ
യജമാനനെയും കുടുംബത്തെയും വലിയ ഒരു അപകടത്തില്‍ നിന്നും രക്ഷിച്ച സന്തോഷത്തിലും അഭിമാനത്തിലുമാണ് വളര്‍ത്തുനായയായ സാഡി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് ഈ വളര്‍ത്തുനായ.
വീട്ടിലെ താഴത്തെ നിലയില്‍ നിന്നും ഗ്യാസ് ലീക്കായത് മണത്തു അറിഞ്ഞ സാഡി കുരച്ച് ബഹളം വെയ്ക്കുകയായിരുന്നു. അപകടം മനസ്സിലാക്കിയ സാഡി അസാധാരണമായി കുരച്ച് ബഹളം വെച്ചു.
നായ അസാധാരണമായി വീടിന് മുന്നില്‍ നിന്ന് കുരച്ച് ബഹളം വെയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോ ടക്കഹോ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ടക്കഹോ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ വീടിന്‍റെ പരിസരം പരിശോധിക്കുന്നതിനിടെയാണ് ബെയിസ്മെന്റില്‍ തുറന്നു കിടന്ന ജനലില്‍ കൂടി ഗ്യാസ് ലീക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടത്.
ഗ്യാസ് ലീക്കായി ഉണ്ടാകുമായിരുന്ന വലിയ സ്ഫോടനമാണ് വളര്‍ത്തുനായയുടെ പെരുമാറ്റം കൊണ്ട് ഒഴിവാക്കാനായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഈസ്റ്റ്ചെസ്റ്റർ ഫയർ ഡിപ്പാർട്ട്മെന്റിന്റെ സഹായത്തോടെ വാതക ചോര്‍ച്ച തടഞ്ഞു. ഒഴിവായത് വലിയ ദുരന്തമാണെന്ന് പോലീസ് ലെഫ്റ്റനന്റ് ലോറൻസ് റോട്ട പറഞ്ഞു.
Leave a Reply
You must be logged in to post a comment.