Movie Review | വിന്റെജ് രജനിയെ തിരിച്ചു പിടിച്ച് സുബ്ബരാജ് ബ്രില്ലിയൻസ്: തരംഗമായി ‘പേട്ട’
Movie Review | വിന്റെജ് രജനിയെ തിരിച്ചു പിടിച്ച് സുബ്ബരാജ് ബ്രില്ലിയൻസ്: തരംഗമായി ‘പേട്ട’
Jisha M Lal
പ്രേഷകാർക്ക് പൊങ്കൽ വിരുന്നൊരുക്കി പുതുവർഷത്തിൽ വൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് രജനികാന്ത് ‘പേട്ട’യിലൂടെ. തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാന മികവ് തന്നെയാണ് രജനികാന്തിന്റെ ഈ വമ്പൻ തിരിച്ചു വരവിന് പിന്നിലെന്ന് നിസംശയം പറയാം.
പിസയും ജിഗർതാണ്ടയും ഇരവിയുമൊക്കെ ഈ സംവിധാനമികവിൽ ഉടലെടുത്തത് തന്നെയാണ്. എന്നാൽ ഇവയിൽ നിന്ന് എല്ലാം വ്യത്യാസമായി ഒരു മാസ്സ് സിനിമയുടെ ഫോർമാറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘പേട്ട’.
പേട്ട യെന്ന സിനിമ വൺ ആൻഡ് ഒൺലി സൂപ്പർസ്റ്റാർ രജനികാന്തിന് ഉള്ളതാണ്. ഈ സിനിമ അദ്ദേഹത്തിനുള്ള എന്റെ സമർപ്പണം കൂടിയാണെന്ന് സുബ്ബരാജ് ഒരു ചാനലിനെ നൽകിയ അഭിമുഖത്തിൽ പറയുന്നു.
അത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് ‘പേട്ട’.
ഒരു വൻ താരനിരയുമായി എത്തിയ ചിത്രത്തിൽ ഒരു ഹിൽ കോളേജ് ഹോസ്റ്റൽ വാർഡനായ ‘കാളി’ എന്ന കഥാപാത്രത്തെയാണ് രജനികാന്ത് അവതരിപ്പിക്കുന്നത്.
റാഗിങും ഗുണ്ടകളും ലഹരിവസ്തുകളും കൊണ്ട് നിറഞ്ഞ ഹോസ്റ്റൽ, കാളി ഒരൊറ്റ രാത്രി കൊണ്ട് നേരെയാക്കുന്നു. തമാശയും പ്രണയവും ഹീറോയിസവും നിറഞ്ഞ ആദ്യ പകുതി ഒരു വ്യത്യസ്ത ട്രാക്ക് ഒരുക്കി നൽകിയിട്ടാണ് ഇടവേളയ്ക്ക് പിരിയുന്നത്. രണ്ടാം പകുതി കാളിയുടെ ഭൂതകാലത്തേക്കുള്ള ഒരു യാത്രയാണ്.
പേട്ട വേലൻ എന്ന കാളിയുടെ കഴിഞ്ഞ കാലത്തിലുടെയാണ് പിന്നെ കഥ സഞ്ചരിക്കുന്നത്. മധുരയാണ് ഇവിടെ ബാക്ക്ഗ്രൗണ്ട് ആകുന്നത്. രജനികാന്തിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് മാസ്സ് ചിത്രങ്ങളായ ബാഷ, അണ്ണാ മലൈ, പടയപ്പ എന്നി ചിത്രങ്ങളുടെ ഒരു ഫോർമാറ്റിൽ ആണ് പേട്ടയും ഒരുങ്ങിയിട്ടുള്ളത്.
ഒരു കംപ്ലീറ്റ് രജനി മാസ്സ് സിനിമ. ജിത്തുവായി എത്തി വിജയ് സേതുപതിയും തീയേറ്റർ ഇളക്കി മറിച്ചു കടന്ന് പോകുന്നു. മാലിക് സിംഗാർ എന്ന വില്ലൻ വേഷത്തിൽ നവാസുദ്ദിൻ സിദ്ദിഖി തകർത്തു കയറുകയും ചെയ്തു. ബോബി സിംഗ, മണികണ്ഠൻ, തൃഷാ, സിമ്രാന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ.
തട്ടു പൊളിപ്പൻ, റൊമാന്റിക് പാട്ടുകൾക്ക് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധാണ്. മലയാളിയായ വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ആക്ഷൻ പീറ്റർ ഹെയ്ൻ, നിർമാണം കലാനിധി മാരൻ.
Leave a Reply