ജാമ്യാപേക്ഷ കോടതി തള്ളി: പി.ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു

പി.ചിദംബരത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു

മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി.ചിദംബരത്തെ കോടതി നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ പി.ചിദംബരത്തെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിന് ശേഷമാണ് അറസ്റ്റു ചെയ്തതെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. ചിദംബരം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി ബി ഐ കോടതിയെ അറിയിച്ചു.

Also Read: വിവാഹത്തിന് ആനപ്പുറത്തെത്തിയ വരനും ആന ഉടമയ്ക്കുമെതിരെ കേസ്

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സി ബി ഐ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസം സി ബി ഐ ക്ക് പി ചിദംബരത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*