മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ച് വേണം അന്വേഷണം; പൊലീസുകാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ച് വേണം അന്വേഷണം; പൊലീസുകാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി

വാഹന അപകട കേസുകളിലെ നഷ്ടപരിഹാരത്തില്‍നിന്ന് ചിലര്‍ കമ്മീഷന്‍ പറ്റുന്നുണ്ടെന്നും, അത്തരക്കാര്‍ സര്‍വീസില്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി താക്കീതു നല്‍കിയത്.

‘അപകട മരണക്കേസുകളില്‍ ചില ഉദ്യോഗസ്ഥര്‍ കോമ്പന്‍സേഷന്‍ വിഹിതം ആവശ്യപ്പെട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ സ്ഥാനത്ത് ഉണ്ടാവില്ല, അത് ഓര്‍മവെച്ചോണം’ മുഖ്യമന്ത്രി പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

അഴിമതി പൂര്‍ണമായും ഇല്ലാതാക്കാന്‍ പോലീസിന് കഴിയണം. പോലീസ് മാന്യമായി ഇടപെടാനും പെറുമാറാനും ശീലിക്കണം. ചിലര്‍ പഴയ സ്വഭാവത്തില്‍ നില്‍ക്കുന്നുണ്ട്. സഹപ്രവര്‍ത്തകരെ തിരുത്തുന്നതിന് പോലീസ് ഇടപെടണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൂന്നാം മുറ പാടില്ലെന്ന് അറിയാത്തവരല്ല പോലീസ് ഉദ്യോഗസ്ഥര്‍. എന്നിട്ടും അതിന് മുതിരുന്നു. പോലീസ് തല്ലികൊന്നു എന്ന് പോലീസ് തന്നെ കണ്ടെത്തുന്നു. നടക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കുന്നു. ഇതില്‍ വിട്ട് വീഴ്ച കാണിക്കാന്‍ പറ്റില്ല, ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉന്നതരായാല്‍ എന്തുമാകാം എന്ന അവസ്ഥ ഉണ്ടാകരുത്. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണം. മുഷ്ടി ഉപയോഗിച്ചല്ല, ബുദ്ധി ഉപയോഗിച്ച് വേണം അന്വേഷണം. തെളിവുകള്‍ അപ്രത്യക്ഷമാക്കുന്ന സാഹചര്യം ഒഴിവാക്കണം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment