സ്വാഗത പ്രസംഗം നീണ്ടുപോയി: പ്രസംഗ വേദിയില്‍ സംസാരിക്കാതെ മുഖ്യമന്ത്രി സ്ഥലംവിട്ടു
സ്വാഗത പ്രസംഗം നീണ്ടുപോയി: പ്രസംഗ വേദിയില്‍ സംസാരിക്കാതെ മുഖ്യമന്ത്രി സ്ഥലംവിട്ടു
പ്രസംഗ വേദികളില്‍ സംസാരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥലംവിട്ടു. സ്വാഗത പ്രസംഗം നീണ്ടത് പരിപാടിയുടെ സമയക്രമം തെറ്റിച്ചതിനാലാണ് മുഖ്യമന്ത്രി പ്രസംഗിക്കാതെ വേദി വിട്ടത്.
ഇതിനെ തുടര്‍ന്ന് കൊല്ലത്ത് നടന്ന അഞ്ച് ഉദ്ഘാടന പരിപാടികളിലും മുഖ്യമന്ത്രി സംസാരിച്ചില്ല. മുഖ്യമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് തുടര്‍ച്ചയായ പരിപാടികള്‍ കാരണം സംസാരിക്കാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് പ്രസംഗം ഒഴിവാക്കിയതെന്നാണ്.
കൊല്ലം ജില്ലാ ആശുപക്രിയില്‍ പല പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുഖ്യമന്ത്രി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ സ്വാഗത പ്രസംഗം ഒരുപാട് നീണ്ടപ്പോള്‍ തന്നെ എഴുന്നേറ്റിരുന്നു.
പിന്നീട് നിലവിളക്ക് കത്തിച്ച ശേഷം അധ്യക്ഷ പ്രസംഗം നടത്തിയ ആരോഗ്യമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ വേദി വിട്ടിറങ്ങി പോവുകയായിരുന്നു.
ആശുപത്രിയിലെ പരിപാടിയ്ക്കു പുറമേ കശുവണ്ടി കോര്‍പ്പറേഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം, കശുവണ്ടി മേഖലയിലെ പുനര്‍വായ്പാ വിതരണം, എന്‍എസ് പഠന കേന്ദ്ര ശിലാസ്ഥാപനം, ലൈഫ് പദ്ധതിയുടെ താക്കോല്‍ വിതരണം തുടങ്ങിയവയിലും പങ്കെടുത്തു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും ആലപ്പുഴയിലുമായി ഉദ്ഘാടന പരിപാടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തിരുന്നു.
Leave a Reply
You must be logged in to post a comment.