പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത

പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത ; സ്വകാര്യ ഭാഗങ്ങളില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു

കൊല്ലം:കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിക്കടുത്ത് ഏഴു വയസ്സുകാരിയോട് അമ്മയുടെ ക്രൂരത.കിടക്കയിൽ മൂത്രമൊഴിച്ചതിന് കുഞ്ഞിന്റെ വയറിലും തുടയിലും ചട്ടുകം പഴുപ്പിച്ചു വെച്ചാണ് അമ്മ മറുപടി പറഞ്ഞത്.

കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല.അന്വേഷിച്ചപ്പോൾ പനിയാണ് എന്നാണ് വിവരം ലഭിച്ചത്‌.എന്നാൽ കഴിഞ്ഞ ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ പാടുകണ്ട് കുട്ടിയോട് വിവരം തിരക്കിയ അധ്യാപകർ ഞെട്ടലോടെയാണ് സംഭവങ്ങൾ കേട്ടത്.
രണ്ടാനമ്മയായ യുവതി സ്ഥിരമായി തന്നെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടി അധ്യാപകരോട് പറഞ്ഞു.ടിപ്പർ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ.സ്കൂളിൽ എത്തിയ ഇയാളുടെ വണ്ടി നാട്ടുകാർ തല്ലിത്തകർത്തു.കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.ചികിത്സ പൂർത്തിയായാൽ കുട്ടിയെ ശിശുക്ഷേമ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply