പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം

പാലാ ഉപതിരഞ്ഞെടുപ്പ്: ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് ‘കൈതച്ചക്ക’ ചിഹ്നം അനുവദിച്ചു. ഒട്ടോറിക്ഷ ആവശ്യപ്പെട്ടെങ്കിലും മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഈ ചിഹ്നം കൈക്കലാക്കിയതോടെ ജോസ് ടോമിന് കൈതച്ച ചിഹ്നമായി അനുവദിക്കുകയായിരുന്നു.

പി ജെ ജോസഫ് വിഭാഗം ജോസ് ടോമിന് പാര്‍ട്ടിയുടെ രണ്ടില ചിഹ്നം നല്‍കാത്തതിനെ തുടര്‍ന്ന് കൈതച്ച, ഓട്ടോറിക്ഷ, ഫുടബോള്‍ എന്നീ ചിഹ്നങ്ങള്‍ ജോസ് ടോം ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ ആകെ 13 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടിങ്ങ് മെഷീനില്‍ ജോസ് ടോമിന്റെ പേര് ഏഴാമതാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെതാണ് ആദ്യത്തെ പേര്.

ചിഹ്നം ഏതായാലും ജയം ഉറപ്പാണെന്ന് ജോസ് ടോം പ്രതികരിച്ചു. പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയും നോക്കിയാണ് ജനം വോട്ടു ചെയ്യുന്നത്, കെഎം മാണിയുടെ പിന്‍ഗാമിയായാണ് താന്‍ മത്സരിക്കുന്നത്, കൈതച്ചക്ക മധുരമുള്ളതാണെന്നും ജോസ് ടോം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment